ഇന്ന് നിവിൻ പോളി ജന്മദിനം

മലയാള യുവ നടന്മാരിൽ ഒരാളായ നിവിൻ പോളിക്ക് ഇന്ന് മുപ്പത്തിയാറാം ജന്മദിനം . മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11- നു ജനിച്ചു. 2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി|ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടി. ഇൻഫോസിസ് ബാംഗളൂരിലായിരുന്നു ഉദ്യോഗം. പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ അഭിനയത്തിന്റെ കഴിവ് തെളിയിച്ചു. പിന്നീട് കോളേജിലെ സുഹൃത്തായിരുന്ന റിന്ന ജോയിയെ വിവാഹം ചെയ്തു.

മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ, തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ വിസ്മയിച്ചു താരം മൂത്തോനിനിലൂടെ ലോക സിനിമ പ്രേമികളെ ഞെട്ടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!