ദൃശ്യം 2-ലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

ദൃശ്യം 2 സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ സെപ്റ്റെംബർ 21ന്  ആരംഭിച്ചു. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ്  ചിത്രീകരണം.  ഇപ്പോൾ ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃശ്യം 2 .

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കിയാണ് ചിത്രീകരണം.  17-ന് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!