മലയാള ചിത്രം ‘ബിസ്മി സ്പെഷൽ”: പുതിയ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബിസ്‍മി സ്പെഷല്‍’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.നിവിൻ പോളിക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. നവാഗതനായ രാജേഷ് രവി സംവിധാനം ചെയുന്ന ചിത്രമാണിത്.

വീക്കെന്‍സ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. സനു വർഗീസ് ഛായാഗ്രഹണവും സുശീൻ ശ്യാം സംഗീതവും നിർവ്വഹിക്കും. രാജേഷ് രവി, രാഹുൽ രമേഷ്, സനു മജീദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!