ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.ഓണത്തിന് റിലീസ് ചെയ്ത ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഡിലീറ്റഡ് സീൻ റിലീസ് ചെയ്തു. നിവിൻ പോളിക്ക് പിറന്നാൾ സമ്മാനമായാണ് ഇന്നലെ ഡിലീറ്റഡ് സീൻ റിലീസ് ചെയ്തത്.
നിവിൻ പോളി നായകനായെത്തിയ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരായായിരുന്നു നായിക. പ്രണയ കഥ പറഞ്ഞ ചിത്രം അജുവർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമ്മിച്ചത്. ശ്രീനിവാസൻ,അജുവർഗീസ്, രൺജിപണിക്കർ, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,സുന്ദർരാമു എന്നിവരാണ് മറ്റ് താരങ്ങൾ. ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിച്ചത് ജോമോൻ ടി ജോൺ ആണ്.