ക്രൈം ത്രില്ലറായ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വിജകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്-മിഥുന് മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി സിനിമ മാറിയിരുന്നു. ഇരുവരുടെയും കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് കുതിക്കുകയാണ് ചിത്രം .
സിനിമ വിജയകരമായി മുന്നേറുന്ന വേളയില്‍ അഞ്ചാം പാതിരയുടെ പുതിയ കളക്ഷന്‍ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആഗോള തലത്തില്‍ ഇതിനകം 40കോടി രൂപയ്ക്ക് മുകളില്‍ സിനിമ നേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. കേരളത്തില്‍ 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 5 കോടി രൂപയ്ക്ക് താഴെ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണ് അഞ്ചാം പാതിര. ആഷിക്ക് ഉസ്മാനാണ് ചിത്രത്തിന്റെ നിർമ്മാതാവ് . ചാക്കോച്ചനൊപ്പം ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, സുധീഷ്, ഷാജു തുടങ്ങിയവരും അഞ്ചാം പാതിരയില്‍ പ്രധാന വേഷങ്ങളില്‍ കൈകാര്യം ചെയ്യുന്നുണ്ട്.