ഇന്ത്യയിലെ ആദ്യ ലെസ്ബിയൻ ചിത്രം”ഡെയ്ഞ്ചറസ്” : പോസ്റ്റർ കാണാം

ഇന്ത്യയിലെ ആദ്യ ലെസ്ബിയൻ ചിത്രവുമായി എത്തുകയാണ് രാം ഗോപാൽ വർമ്മ. ഡെയ്ഞ്ചറസ് എന്നാണ് പുതിയ ചിത്രത്തിൻറെ പേര്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .

‘ത്രില്ലര്‍’ എന്ന രാം ഗോപാല്‍ വര്‍മ്മയുടെ കഴിഞ്ഞ ചിത്രത്തില്‍ നായികയായെത്തിയ അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് സ്ത്രീകൾ തമ്മിലുള്ള തീവ്രമായ ലെസ്ബിയൻ പ്രണയകഥയാണ് ചിത്രം പറയുന്നത്.

കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് രാമു ചിത്രത്തെക്കുറിച്ച് പറയുന്നത്. ലെസ്ബിയൻ സിനിമകളായ ‘ഏക് ലഡ്കി കോ ദേഖ തോ ഐസ ലാഗ’, ‘മാർഗരിറ്റ വിത്ത് എ സ്ട്രോ’ എന്നിവ ബോളിവുഡിൽ കണ്ടു. എന്നിരുന്നാലും,  ഇന്ത്യയിലെ ആദ്യത്തെ ക്രൈം ആക്ഷൻ ലെസ്ബിയൻ ചിത്രമായിരിക്കും ഇതെന്ന് വർമ്മ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!