സാദാ പൊസിഷൻ (മിഷനറി രീതി) വേദനയുണ്ടാക്കുന്നുവെങ്കിൽ (സ്ത്രീക്ക് പുറകോട്ടു മടങ്ങിയ ഗർഭാശയമുണ്ടെങ്കിൽ) നാലു കാൽ പൊസിഷൻ സ്വീകരിച്ച് പുരുഷൻ പിന്നിൽ നിന്നു പ്രവേശിക്കുന്നതാകും സ്ത്രീക്ക് നല്ലത്. സെക്സ് ഒരു രാത്രിയിൽ ഒന്നുമതി. രണ്ടാമത് ഉടനെ ചെയ്തതു കൊണ്ടു പ്രത്യേകഗുണം കൂടുന്നില്ല.
ലൈംഗിക ബന്ധം നടക്കുകയും ശുക്ലസ്രാവത്തിനുശേഷം സ്ത്രീ കുറേനേരം അവിടെത്തന്നെ കിടക്കുകയും ചെയ്താൽ ഗർഭധാരണ സാധ്യത കൂടും. കുറേനേരം എന്നു പറഞ്ഞത് അളന്നു തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു മണിക്കൂർ ഉണ്ടെങ്കിൽ കൊള്ളാം. സെക്സിനുശേഷം ചരിഞ്ഞോ മലർന്നോ സ്ത്രീ കിടക്കുന്നതാകും നല്ലത്. യോനിയിൽ ഉമിനീർ അധികം ചെന്നാൽ പുരുഷ ബീജത്തിന്റെ ശക്തി കുറയുമെന്നതിനാൽ ഗർഭധാരണത്തിനായുള്ള സെക്സിൽ ഒാറൽ രീതികൾ ഒഴിവാക്കാം.