ആർത്തവവിരാമം ആകുന്നതോടെ ഈസ്ട്രജൻ ഹോർമോണിന്റെ അളവു ശരീരത്തിൽ ആകെപ്പാടെയും യോനിയിൽ പ്രത്യേകിച്ചും കുറയുന്നതിനാൽ യോനീചർമം കട്ടി കുറഞ്ഞു വരളുന്നു. ഇതൊഴിവാക്കാൻ ഈസ്ട്രജൻ ക്രീം ഗൈനക്കോളജിസ്റ്റിന്റെ നിർദേശത്തോടെ ഉപയോഗിക്കാം. ഇത് ഈസ്ട്രജൻ ഗുളികകളെക്കാൾ നല്ലതാണ്. പാർശ്വഫലങ്ങളും കുറവാണ്.
ആർത്തവം നിലച്ചാലും ബോധപൂർവം മാസത്തിൽ രണ്ടു തവണയെങ്കിലും സെക്സ് ചെയ്തുകൊണ്ടിരുന്നാൽ യോനിചർമവും അനുബന്ധശരീരകലകളും ആരോഗ്യകരമായി നിലനിർത്താം.