മകളുമായുള്ള സ്നേഹത്തിന്റെ ആഴം പങ്കുവച്ച് ബാല

മലയാളത്തിലും തമിഴിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തെന്നിന്ത്യൻ താരമാണ് ബാല. സിനിമയിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങള്‍ താരം പ്രേക്ഷകരുമായി പലപ്പോഴും പങ്കുവക്കാറുണ്ട്. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും മകളായ അവന്തികയെക്കുറിച്ച് വാചാലനായി ബാല എപ്പോഴും എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ ബാല പോസ്റ്റ് ചെയ്യാറുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരക ചോദിക്കാനിടയായി. വികാരഭരിതനായാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മകളുമായി എത്ര ക്ലോസാണ്, എന്നായിരുന്നു അവതാരക ബാലയോട് ചോദിച്ചത്. കുറച്ച് സമയം നിശബ്ദനായി നില്‍ക്കുകയായിരുന്നു താരം. പിന്നീടാണ് ഇതേക്കുറിച്ച് പറഞ്ഞത്. അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും, ഇതില്‍ കൂടുതലെന്ത് പറയാന്‍, അവളെ കൂടെ നിര്‍ത്തണം, ബാലയുടെ ഈ മറുപടി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്‌ ഇപ്പോൾ. മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. ഇതുവരെ ആഘോഷിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ഓണമായിരുന്നു അതെന്നും ബാല അന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!