സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: മലയാള സിനിമയിലെ ഈ വർഷത്തെ മികച്ച പ്രതിഭകളെ ഇന്ന് അറിയാം. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് മന്ത്രി എ കെ ബാലൻ അവാർഡുകൾ പ്രഖ്യാപിക്കും. നിരവധി ചിത്രങ്ങളാണ് ഇത്തവണ മത്സരിക്കാൻ എത്തിയത്. 119 ചിത്രങ്ങളിൽ നിന്നാണ് ഇത്തവണ മികച്ച നടൻ, നടി, സംവിധായകൻ, ചിത്രം എന്നിവ തിരഞ്ഞെടുക്കുന്നത്. കോവിഡ് മൂലം തീയറ്ററിൽ റിലീസ് ചെയ്യാൻ കഴിയാഞ്ഞ പല ചിത്രങ്ങളും ഇത്തവണ മത്സര വുഭാഗത്തിൽ ഉണ്ടായിരുന്നു.

നിവിൻ പോളി, സൗബിൻ സാഹിർ, സുരാജ് വെഞ്ഞാറമൂട്, ഷെയിൻ നിഗം എന്നിവരാണ് നടന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ളത്. പാർവ്വതി, മഞ്ജു വാരിയർ, അന്നാ ബെൻ എന്നിവരാണ് നടിമാരിൽ മുൻപന്തിയിൽ ഉള്ളത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാരം നിശ്ചയിച്ചത്. ജെല്ലിക്കെട്ട്, മൂത്തോൻ, ബിരിയാണി, കോളാമ്പി, കെഞ്ചിര, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, രംപുന്തനവരുതി, ഉണ്ട, മരക്കാർ എന്നിവയാണ് മികച്ച സിനിമ വിപത്തിൽ മുൻപന്തിയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!