ഇന്ന് അഹാന കൃഷ്ണ ജന്മദിനം

ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് അഹാന കൃഷ്ണ (ജനനം: 13 ഒക്ടോബർ 1995). 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.

1995 ഒക്ടോബർ 13ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളാണ്.തിരുവനന്തപുരത്തെ ഹോളി എയ്ഞ്ചൽസ് ഐ.എസ്.സി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് സർവകലാശാലയിൽ നിന്നും ബിരുദം നേടി.

ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ രണ്ടാമത്തെ ചലച്ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. ഇതായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ മകൻ ഫർഹാൻ ഫാസിലായിരുന്നു ഈ ചലച്ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 2014ൽ ഓണത്തോടനുബന്ധിച്ച് ഈ ചലച്ചിത്രം റിലീസ് ചെയ്യുകയുണ്ടായി. 2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു. തുടർന്ന് 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് അഹാന കൃഷ്ണടൊവിനോ തോമസിനൊപ്പം ലൂക്കയിൽ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!