ഇന്ന് പൂജ ഹെഗ്‌ഡെ ജന്മദിനം

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് പൂജ ഹെഗ്‌ഡെ. പ്രധാനമായും തെലുങ്ക്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മുൻ സൗന്ദര്യ മത്സരാർത്ഥിയായ പൂജ, 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞു. ശേഷം മൈസ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുടിയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നിവയിൽ അഭിനയിച്ചു.

2016ൽ ഹൃത്വിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മൊഹൻജൊ ദാരോ എന്ന ചിത്രത്തിലെ പ്രധാന നടിയായി അഭിനയിക്കാൻ അവസരം ലഭിച്ചു. പ്രഭാസ് ചിത്രം രാധേ ശ്യാമ ആണ് താരത്തിൻറെ പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!