സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടൻ, കനി കുസൃതി മികച്ച നടി

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി വാസന്തി എന്ന ചിത്രം തിരഞ്ഞെടുത്തു, സുരാജ് മികച്ച നടനായും , കനി കുസൃതി മികച്ച നടിയായും തിരഞ്ഞെടുത്തു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നിവയിലെ പ്രകടനത്തിനാണ് സുരാജിന് അവാർഡ് ലഭിച്ചത്. മികച്ച സ്വഭാവന നടനായി ഫഹദ് ഫാസിലിനെ തിരഞ്ഞെടുത്തു. കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനമാണ് ഫഹദിന് അവാർഡ് ലഭിച്ചത്. മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

,സ്വഭാവ നടി സ്വാസിക വിജയ്(വാസന്തി). റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിര. മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!