സുരാജും, കനിയും മികച്ച നടീനടന്മാർ : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നോക്കാം

കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ്, ഫഹദ്, നിവിൻ കനി കുസൃതി,സ്വാസിക എന്നിവർക്കാണ് മികച്ച നടൻ/നടി സ്വഭാവ നടൻ/നടി വിഭാഗത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചു. എല്ലാ വിഭാഗത്തിലും ശക്തമായ മത്സരമാണ് നടന്നത്. ഏകദേശം 119 ചിത്രങ്ങളിൽ നിന്നാണ് ഇത്തവണ അവാർഡുകൾ പ്രഖ്യാപിച്ചത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. ഇത്തവണ 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതായിരുന്നു. കൂടാതെ തിയറ്ററിൽ റിലീസ് ചെയ്യാത്ത നിരവധി ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിൽ ഉണ്ടയായിരുന്നു.

ഷി​നോ​സ് റ​ഹ്മാ​നും സ​ഹോ​ദ​ര​ൻ സ​ജാ​സ് റ​ഹ്മാ​നും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്ത വാ​സ​ന്തി ആണ് ഇത്തവണ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ഇതിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ലഭിച്ചു. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശേരിയെ തിരഞ്ഞെടുത്തു. മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, സൂ​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, സൗ​ബി​ൻ ഷാ​ഹി​ർ, ഇ​ന്ദ്ര​ൻ​സ്, നി​വി​ൻ പോ​ളി എന്നിവരയുന്നു മികച്ച നടനിലേക്കുള്ള മത്സരത്തിൽ ഉണ്ടയായിരുന്നത്. ഇതിൽ നിന്നാണ് സൂരജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മ​ഞ്ജു വാര്യർ, പാ​ർ​വ​തി, ര​ജി​ഷ വി​ജ​യ​ൻ, അ​ന്ന ബെ​ൻ എന്നിവർ ആയിരുന്നു കനി കുസൃതിയുമായി മത്സരിച്ചത്.

അവാർഡുകൾ:

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

മികച്ച ചിത്രസംയോജകൻ: കിരൺദാസ്

മികച്ച ഗായകൻ: നജീം അർഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണൻ

ഗാനരചന: സുജേഷ് രവി

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ

മികച്ച സ്വഭാവനടി: സ്വാസിക

മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാർ

മികച്ച കഥാകൃത്ത്: ഷാഹുൽ

പ്രത്യേകപരാമർശം:

മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!