പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒരു ചെറിയ ഇടവേളയ്ക്ക ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാർച്ചിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിടുകയാണ് അണിയറ പ്രവർത്തകർ.
കീർത്തി സുരേഷ്, അർജുൻ സർജ എന്നിവർക്ക് പിന്നാലെ മഞ്ജുവാര്യരുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുബൈദ എന്ന കഥാപാത്രത്തെയാണ് മ്ജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. മോഹൻലാലിനോടൊപ്പം വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെന്നിന്ത്യൻ താരം പ്രഭു, ബോളിവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മാര്‍ച്ച് 26നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.