യാഷിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കെജിഎഫ് ചാപ്റ്റർ 2 2021 ജനുവരി 14 ന് പ്രദർശനത്തിനെത്തിയേക്കും. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റർ 1, അന്താരാഷ്ട്ര അംഗീകാരം നേടി ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷം രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
ആദ്യ ഭാഗത്തിൻറെ വിജയത്തെത്തുടർന്ന് നിർമ്മാതാക്കൾ ഒക്ടോബർ 23 ന് രണ്ടാം ഭാഗം പുറത്തിറങ്ങും എന്ന അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ നിർമ്മാണം വൈകി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മകരസംക്രാന്തി ദിനത്തിൽ ജനുവരി 14 ന് സിനിമ റിലീസ് ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ തീരുമാനിച്ചു എന്നതാണ്. ആറുമാസത്തിനുശേഷം പ്രശാന്ത് നീൽ ബെംഗളൂരുവിൽ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചിരുന്നു. ഒക്ടോബർ എട്ടിന് താൻ ചിത്രത്തിന്റെ സെറ്റുകളിൽ ചേർന്നതായി അറിയിക്കാൻ യാഷ് ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നവംബറോടെ പൂർത്തിയാക്കി 2021 ജനുവരിയിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും.