സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: സുരാജിൻറെയും കനിയുടെയും പ്രകടനങ്ങളെക്കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണങ്ങള്‍

കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ്, ഫഹദ്, നിവിൻ കനി കുസൃതി,സ്വാസിക എന്നിവർക്കാണ് മികച്ച നടൻ/നടി സ്വഭാവ നടൻ/നടി വിഭാഗത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചു. എല്ലാ വിഭാഗത്തിലും ശക്തമായ മത്സരമാണ് നടന്നത്. ഏകദേശം 119 ചിത്രങ്ങളിൽ നിന്നാണ് ഇത്തവണ അവാർഡുകൾ പ്രഖ്യാപിച്ചത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. സിയൂരാജിന്റെയും, കനിയുടെയും പ്രകടനങ്ങളെക്കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ:

“രണ്ട് ചിത്രങ്ങളിലെ(ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, വികൃതി ) തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ച അഭിനയമികവിന്.”

“മതവും പുരുഷാദിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്കരിച്ച അഭിനയ മികവിന്.” കനി കുസൃതി (ബിരിയാണി)

മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, സൂ​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, സൗ​ബി​ൻ ഷാ​ഹി​ർ, ഇ​ന്ദ്ര​ൻ​സ്, നി​വി​ൻ പോ​ളി എന്നിവരയുന്നു മികച്ച നടനിലേക്കുള്ള മത്സരത്തിൽ ഉണ്ടയായിരുന്നത്. ഇതിൽ നിന്നാണ് സൂരജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മ​ഞ്ജു വാര്യർ, പാ​ർ​വ​തി, ര​ജി​ഷ വി​ജ​യ​ൻ, അ​ന്ന ബെ​ൻ എന്നിവർ ആയിരുന്നു കനി കുസൃതിയുമായി മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!