വിവാദ പരാമർശത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇടവേള ബാബു. ട്വന്റി ട്വന്റി സിനിമയിലെ നടി ഭാവനയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെയാണ് ഇടവേള ബാബു മറുപടിയുമായി എത്തിയിരിക്കുന്നത്. താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല, രാജി വച്ചവരും ഉണ്ടാകില്ലെന്ന് മറുപടി ആണ് വിവാദമായത്. ഇന്നലെ ഇതിനെതിരെ വിമർശനവുമായി നടി പാർവതി രംഗത്തെത്തിയിരുന്നു.
പാർവതി ഇടവേള ബാബുവിനെപരിഹസിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന കാപ്ഷനോടെ ആണ് തരാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടത്. ഇതിനെ സപ്പോർട്ട് ചെയ്ത് പലരും എത്തുകയും ഇന്നലെ പാർവതി അമ്മയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ഈ വിഷയം പലരും സംസാരിക്കുകയും ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി പലരും രണാഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇടവേള ബാബു ഇതിന് വിശദീകരണവുമായി രംഗത്തെത്തിയത്.
പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ലെന്നും, കഥാപാത്രം മരിച്ചുപോയതല്ലെയെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഇടവേള ബാബു പറഞ്ഞു. എന്നാൽ അമ്മ നിർമിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ നടി ഭവൻ അവതരിപ്പിച്ച കഥാപാത്രം മരിച്ചിട്ടില്ല കോമയിൽ ആണെന്നാണ് ചിത്രത്തിൽ പറയുന്നത്.