വിജയ് സേതുപതിയുടെ ‘800 ദി ഫിലിം’ മൂവിയുടെ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും

കോളിവുഡിന്റെ മികകാത്ത നടന്മാരിൽ ഒരാളായ നടൻ വിജയ് സേതുപതിയുടെ അടുത്ത സിനിമ തൻറെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. ശ്രീലങ്കൻ മാജിക് സ്പിന്നർ മുത്തയ്യ മുരളീധരനായിട്ടാണ് അദ്ദേഹം ചുവടുവെക്കുക. സ്പിന്നറുടെ ജീവിത കഥയ്ക്ക് തിരശീലയിൽ എത്തുമ്പോൾ നമ്മൾ ഞെട്ടുമെന്നുളത്ത് ഉറപ്പ്. എം.എസ്. ശ്രീപതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ പേര് ‘800 ദി ഫിലിം’ എന്നാണ്.

ഈ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. വൈകുന്നേരം ആറ് മണിക്കാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്യുക. മുൻ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ 800 ടെസ്റ്റ് വിക്കറ്റുകളും 500 ഏകദിന വിക്കറ്റുകളും നേടിയ അദ്ദേഹം ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1,000 വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ കളിക്കാരനായി.1992 ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2010 ജൂലൈ 7 ന് ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!