ജി സ്പോട്ടും യോനീഭിത്തിയും

ലൈംഗിക വികാരമുണ്ടാകുമ്ബോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെരക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും പ്രതിഫലിക്കുന്നു.

യോനീഭിത്തിയില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മുഴയാണ് ജി സ്പോട്ട്. ഭഗശ്നികാ കാണ്ഠം യോനീഭിത്തിയുടെ വളരെ അടുത്തല്ലെങ്കില്‍ ഈ വീക്കം വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചറിയാന്‍ കഴിയണമെന്നില്ല. ചില സ്ത്രീകള്‍ക്ക് ജി സ്പോട്ട് ഉത്തേജനത്തിന്റെ സുഖാനുഭവം അറിയാന്‍ കഴിയാത്തതിന് കാരണം ഇതാണ്. എന്നാല്‍ മറ്റു ചിലരുടെ ഭഗശ്നികയിലെ നാഡികള്‍ യോനീഭിത്തിയുടെ വളരെ അടുത്ത് സംഗമിക്കുന്നതിനാല്‍ ജി സ്പോട്ട് വളരെ പ്രകടമായി കാണുകയും ഉത്തേജനം സാധ്യമാവുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!