കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിച്ചു. സുരാജ്, ഫഹദ്, നിവിൻ കനി കുസൃതി,സ്വാസിക എന്നിവർക്കാണ് മികച്ച നടൻ/നടി സ്വഭാവ നടൻ/നടി വിഭാഗത്തിൽ പുരസ്കാരങ്ങൾ ലഭിച്ചു. ഇപ്പോൾ അവാർഡ് ലഭിച്ചവർക്ക് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാലും, മമ്മൂട്ടിയും. “സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കും ലിജോ ജോസ് പെല്ലിശ്ശേരിക്കും മറ്റെല്ലാ അവാര്‍ഡ് വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മുന്നോട്ടുള്ള യാത്രയില്‍ ഇനിയുമൊരുപാട് പുരസ്കാരങ്ങള്‍ ലഭിക്കട്ടെ”, എന്ന് മോഹന്‍ലാൽ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ‘സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് മമ്മൂട്ടി കുറിച്ചത്.
എല്ലാ വിഭാഗത്തിലും ശക്തമായ മത്സരമാണ് നടന്നത്. ഏകദേശം 119 ചിത്രങ്ങളിൽ നിന്നാണ് ഇത്തവണ അവാർഡുകൾ പ്രഖ്യാപിച്ചത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. ഇത്തവണ 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതായിരുന്നു. കൂടാതെ തിയറ്ററിൽ റിലീസ് ചെയ്യാത്ത നിരവധി ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിൽ ഉണ്ടയായിരുന്നു.
ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി ആണ് ഇത്തവണ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ഇതിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ലഭിച്ചു. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശേരിയെ തിരഞ്ഞെടുത്തു. മോഹൻലാൽ, മമ്മൂട്ടി, സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, നിവിൻ പോളി എന്നിവരയുന്നു മികച്ച നടനിലേക്കുള്ള മത്സരത്തിൽ ഉണ്ടയായിരുന്നത്. ഇതിൽ നിന്നാണ് സൂരജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ജു വാര്യർ, പാർവതി, രജിഷ വിജയൻ, അന്ന ബെൻ എന്നിവർ ആയിരുന്നു കനി കുസൃതിയുമായി മത്സരിച്ചത്.