മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂടിനെ അഭിനന്ദിച്ച് നടന് ഷെയ്ന് നിഗം രംഗത്ത് എത്തിയിരിക്കുന്നു. അര്‍ഹതപ്പെട്ട അംഗീകാരമാണ് സുരാജിന് ലഭിച്ചതെന്ന് ഷെയ്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുകയുണ്ടായി. ഇഷ്കിലെ അഭിനയത്തിന് ഷെയ്ന് നിഗവും സുരാജിനൊപ്പം അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നു.
‘അര്‍ഹതപ്പെട്ട അംഗീകാരം… മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് ഏട്ടന് ആശംസകള്‍. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം.’ ഷെയ്ന് ഫേസ്ബുക്കിലെഴുതിയിരുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജിന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷെയ്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്.