ട്രാൻസ്‌ജെൻഡർ സജനയ്ക്ക് പിന്തുണ നൽകികൊണ്ട് നടൻ ജയസൂര്യ

 

കൊച്ചി: ട്രാൻസ്‌ജെൻഡർ സജനയ്ക്ക് പിന്തുണ നൽകികൊണ്ട് നടൻ ജയസൂര്യ രംഗത്ത് എത്തിയിരിക്കുന്നു. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാൻ സാമ്പത്തിക സഹായം നൽകുമെന്ന് ജയസൂര്യ പറയുകയുണ്ടായി. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന സജനയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധർ ആക്രമമം നടത്തിയെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് സഹായവുമായി ജയസൂര്യ എത്തിയിരിക്കുന്നത്.

ബിരിയാണി വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് സജന. എന്നാൽ ചിലർ തങ്ങളെ കച്ചവടം നടത്താൻ സമ്മതിക്കുന്നില്ലെന്നാണ് സജന ആരോപിക്കുകയുണ്ടായി. ചിലർ കച്ചവട സ്ഥലത്തെത്തി ജോലി തടസപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനാൽ കച്ചവടം നടത്താൻ കഴിയുന്നില്ലെന്നും സജന പറഞ്ഞു.

ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും അവരിൽ നിന്നും സഹായമൊന്നും കിട്ടിയില്ലെന്നും സജന സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിക്കുകയുണ്ടായി. വിൽപ്പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികൾ വിറ്റഴിക്കാനാകാതെ തിരിച്ചു കൊണ്ടു പോകേണ്ടി വന്ന തന്റെ ദുരവസ്ഥയെ കുറിച്ചും സജന വീഡിയോയിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *