സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല

 

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. ഈ മാസം 15 മുതൽ നിയന്ത്രണങ്ങളോടെ സിനിമാ തീയേറ്ററുകൾ തുറക്കാൻ കേന്ദ്രം അനുമതി നല്കുകയുണ്ടായെങ്കിലും കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) സംഘടനകളുമായി നടത്തിയ ചർച്ചയിൽ പറയുകയുണ്ടായി.

നിലവിലെ കോവിഡ് പശ്ചാത്തലം കണക്കിലെടുത്താൽ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുകിടക്കും. നിർമാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽറൺ എന്നനിലയിൽ കോർപ്പറേഷന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിർദേശം കെ.എസ്.എഫ്.ഡി.സി. മുന്നോട്ടുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *