സജന ഷാജിയ്ക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട്

 

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നതിനിടെ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സജന ഷാജിയ്ക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട് രംഗത്ത് എത്തിയിരിക്കുന്നു. ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് വിനയ് സജനയ്ക്ക് പിന്തുണ നൽകിയിരിക്കുന്നത്. സജനയുടെ വഴിയോര ബിരിയാണിക്കടയുടെ ചിത്രവും അവയുടെ വിലയും അടങ്ങുന്നതാണ് വിനയ് യുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം എന്നത്.

കഴിഞ്ഞ ദിവസമാണ് ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറയുകയുണ്ടായത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *