അയ്യപ്പനും കോശിക്കും ശേഷം ‘കൊത്ത്’,എത്തി…! ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നു

 

ഇടവേളക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന സിനിമ വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായിരുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായക വേഷം ചെയുന്നത്. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. അഭിനേതാക്കളുടെ ഫോട്ടോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊത്ത് എന്നാണ് ചിത്രത്തിന്റെ പേര്.

സമ്മര്‍ ഇന്‍ ബത്‌ലഹേമിനുശേഷം രഞ്‍ജിത്തും സിബി മലയിലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഗോള്‍ഡ് കോയിൻ മോഷൻ പിക്ചേഴ്‍സിന്റെ ബാനറില്‍ രഞ്‍ജിത്തും വി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിൻ മോഷൻ പിക്ചേഴ്‍സ് നിര്‍മിക്കുന്ന ചിത്രമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവാഗതനായ ഹേമന്ത് ആണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.

റോഷൻ മാത്യു ,രഞ്‍ജിത്ത് , വിജിലേഷ് , സുരേഷ് കൃഷ്‍ണ, അതുൽ , നിഖില വിമൽ ,ശ്രീലക്ഷ്‍മി എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി അഭിനയിക്കാനെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *