‘തെറ്റുകള്‍ ചെയ്യുന്നവരല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്… സംവിധായകൻ

 

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം രാജിവെക്കുകയുണ്ടായി. ഇപ്പോളിതാ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ചോദിക്കുകയുണ്ടായി. റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെറ്റുകള്‍ ചെയ്യുന്നവരല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. പാര്‍വതി എന്ന കുട്ടി മലയാള സിനിമയിലേക്ക് ഉദിച്ചുവന്ന ഉദയസൂര്യനാണ്. പാര്‍വതിയ്ക്ക് ബിഗ് സല്യൂട്ട്’, ആലപ്പി അഷ്‌റഫ് പറഞ്ഞു. ഇതിന്റെയെല്ലാം കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കത്തവരാണെന്നും അദ്ദേഹം പറയുകയുണ്ടായി.

‘പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം എന്നിവരെല്ലാം മിണ്ടാതിരിക്കുകയാണ്. ഇവരൊക്കെ എന്താണ് മാറിനില്‍ക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേ’, ആലപ്പി അഷ്‌റഫ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *