”ആശാനേ ആശാന്‍ ആണ് ആശാനെ ആശാന്‍”.. സംവിധായകന്റെ പോസ്റ്റ് വൈറൽ

 

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനാണ് സംവിധായകനാണ് അരുൺ ഗോപി. ഇപ്പോളിതാ 108 കിലോയില്‍ നിന്നും 87 കിലോയാക്കി ശരീരഭാരം കുറച്ചിരിക്കുകയാണ്. 21 കിലോയോളം കുറയ്ക്കാന്‍ സഹായിച്ച ജിം ട്രെയ്‌നര്‍ ജെയ്‌സണ്‍ ജേക്കബിന് നന്ദി പറഞ്ഞുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുന്നത്.

”ഭൂലോക മടിയന്‍ ആയ എന്റെ 21 കിലോ കുറപ്പിച്ചു തന്ന ആശാന്‍ ജെയ്‌സണ്‍ ജേക്കബിന് നന്ദി… ആശാനേ ആശാന്‍ ആണ് ആശാനെ ആശാന്‍” എന്നാണ് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്. അരുണ്‍ ഗോപിക്ക് ആശംസകളുമായി വിജയ് ബാബു, ശ്രീജിത്ത് പണിക്കര്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *