ഇന്ന് മുതൽ ഇന്ത്യയിലെ സിനിമ തിയറ്ററുകൾ വീണ്ടും തുറക്കും

ഏകദേശം 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, തിയേറ്ററുകൾ, മൾട്ടിപ്ലക്സുകൾ എന്നിവ പല സംസ്ഥാനങ്ങളിലുംഇന്ന് മുതൽ തുറക്കും. കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചാണ് ഇവ തുറക്കുക. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാകും തുറക്കുക.

50 ശതമാനം ശേഷിയോടെ സിനിമാ ഹാളുകൾ, തിയേറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ വ്യാഴാഴ്ച മുതൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ദില്ലി, ഹരിയാന എന്നിവിടങ്ങളിൽ വീണ്ടും തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒഴിച്ചിടുന്ന 50 ശതമാനം സീറ്റുകളിൽ ഇരിക്കാൻ പാടില്ല. കണ്ടെയ്‌ൻമെന്റ് സോണിന് പുറത്ത് സ്ഥിതിചെയ്യുന്ന സിനിമാ ഹാളുകൾ, മൾട്ടിപ്ലക്‌സുകൾ, തിയേറ്ററുകൾ എന്നിവ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടണം, സാനിറ്റൈസർ അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടാകണം. തെർമൽ സ്ക്രീനിങ് നടത്തണം, തിയറ്റർ ഹാൾ ക്യത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം,ആരോഗ്യ സേതു ആപ്പ് തീയറ്ററിൽ എത്തുന്നവർ നിര്ബന്ധമായി ഉപയോഗിക്കണം. നിരവധി ചിത്രങ്ങൾ ആണ് ഇപ്പോൾ തീയറ്ററിൽ റീ റിലീസിനായി ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *