ഇന്ന് റിലീസ് ചെയ്യുന്ന ‘ലവ്’ൻറെ യുഎഇ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ലവ്”. ചിത്രം ഇന്ന് യുഎഇ/ ജിസിസിയിലെ തീയറ്ററുകളിൽ റിലീസ് ചെയ്യും. ചത്രത്തിൻറെ യുഎഇ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു . ഷൈൻ ടോം ചാക്കോ ,രജീഷ വിജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഛായാഗ്രഹണം ജിംഷി ഖാലിദും ,എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും, സംഗീതം യാക്സൺ ഗ്രേ പേരേര, നേഹ എസ്. നായർ എന്നിവരും നിർവഹിക്കുന്നു.

കലാസംവിധാനം ഗോകുൽദാസും , മേക്കപ്പ് റോണക്സ് സേവ്യറും ,ശബ്ദമിശ്രണം വിഘ്നേഷ് കിശാൻ രാജേഷും ,പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയും ,പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്നും നിർവ്വഹിക്കുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ അഞ്ചാം പാതിരാ എന്ന ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ തന്നെയാണ് നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!