കരീനയുടെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

ഒരുകാലത്ത് സീറോ സൈസ് ഗെറ്റപ്പിൽ വന്നു ആരാധകരെ അടക്കം അത്ഭുതപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് കരീന. വിവാഹവും പ്രസവുമൊന്നും താരത്തിന്റെ ഫിറ്റ്നസിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ആരധകർ പറയുന്നത്. പ്രസവത്തിനുശേഷം കൂടിയ ശരീരഭാരം കൃത്യമായ വ്യായാമത്തിലൂടെ കുറച്ച് കരീന ഫിറ്റ്നസ്സ് പ്രേമികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ, കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഹൈദരാബാദിൽ വച്ച് ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഫാഷൻ ഷോയിൽ യുവതാരം കാർത്തിക് ആര്യനൊപ്പം റാംപിൽ ചുവടുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ‌ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള ലഹങ്കയ്ക്കൊപ്പം ലൈറ്റ് വെയറ്റ് ആഭരണങ്ങൾ ധരിച്ച് അതിസുന്ദരിയായാണ് കരീന എത്തിയത്. കരീനയുടെ ലഹ​ങ്കയ്ക്ക് മാച്ച് ആകുന്ന തരത്തിലുള്ള പൈജാമയും കുർത്തിയുമാണ് കാർത്തിക്കിന്റെ വേഷം.

ചിത്രങ്ങൾ കാർത്തിക് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ജബ് വീർ മെറ്റ് ​ഗീത്’ എന്ന തലക്കെട്ടോടെയായിരുന്നു കാർത്തിക് ചിത്രങ്ങൾ പങ്കുവച്ചത്.വിർ ​ഗീതയെ കണ്ടപ്പോൾ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇംതിയാസ് അലി സംവിധാനം ചെയ്ത ജബ് വീ മെറ്റ് എന്ന ചിത്രത്തിലെ കരീനയുടെ കഥാപാത്രത്തിന്റെ പേരാണ് ​ഗീത.

‘ലൗ ആജ് കൽ’ എന്ന ചിത്രത്തിലെ കാർത്തിക് ആ​ര്യന്റെ കഥാപാത്രമാണ് വീർ. ഇംതിയാസ് അലി തന്നെയാണ് ലൗ ആജ് കലിന്റെ സംവിധായകൻ. കാർത്തിക് ആ​ര്യന്റെ പുതിയ ചിത്രത്തിൽ സാറ അലി ഖാനാണ് നായികയായെത്തുന്നത്. അക്ഷയ് കുമാർ നായകനായെത്തിയ ‘ഗുഡ് ന്യൂസ്’ എന്ന ചിത്രമാണ് കരീനയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!