അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിൻറെ വിവാദ പരാമർശം: അമ്മ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​സി​സി

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിൻറെ വിവാദ പരാമർശത്തിനെതിരെ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പലരേയും മാപ്പ് പറയണമെന്നും, മറ്റ് പല പ്രതികാരങ്ങളുമായി എത്തിയപ്പോൾ താരങ്ങളുടെ സംഘടനായ അമ്മ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ ഇടവേള ബാബുവിൻറെ പരാമർശത്തിൽ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യു​സി​സി രം​ഗ​ത്ത് എത്തിയിരിക്കുകയാണ്. അമ്മ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​സി​സി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ളാ​യ രേ​വ​തി​യും പ​ത്മ​പ്രി​യ​യും ചേ​ര്‍​ന്ന് അ​മ്മ നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ചിട്ടുണ്ട്.

താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല, രാജി വച്ചവരും ഉണ്ടാകില്ലെന്ന് മറുപടി ആണ് വിവാദമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!