‘ദി വൈറ്റ് ടൈഗർ’ എന്ന ചിത്രത്തിലെ ആദ്യ സ്റ്റില്ലുകൾ പ്രിയങ്ക ചോപ്ര പുറത്തുവിട്ടു

‘ദ വൈറ്റ് ടൈഗർ’ എന്ന ചിത്രത്തിൽ നിന്ന് കുറച്ച് സ്റ്റില്ലുകൾ പങ്കുവെച്ച പ്രിയങ്ക ചോപ്ര ജോനാസ് വെള്ളിയാഴ്ച തൻറെ കഥാപാത്രതമായ പിങ്കിയെ ചിത്രത്തിലൂടെ പരിചയപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ ആണ് ചിത്രങ്ങൾ പങ്കുവച്ചത്. സംവിധായകൻ രാമൻ ബഹ്‌റാനിക്കൊപ്പം പ്രവർത്തിച്ച അനുഭവവും പ്രിയങ്ക പങ്കുവെച്ചു. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ച അവർ സഹതാരം രാജ്കുമാർ റാവുവിനെ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി പ്രശംസിച്ചു.

 

2008 ൽ പ്രസിദ്ധീകരിച്ച വൈറ്റ് ടൈഗർ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. വൈറ്റ് ടൈഗർ ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറും 2008 മാൻ ബുക്കർ സമ്മാനത്തിനും അർഹമായ നോവൽ ആണ് ‘ദി വൈറ്റ് ടൈഗർ’

Leave a Reply

Your email address will not be published. Required fields are marked *