കെ‌ജി‌എഫ് ചാപ്റ്റർ 2 ൻറെ ഷൂട്ടിങ്ങിനായി സഞ്ജയ് ദത്ത് സെറ്റിൽ തിരിച്ചെത്തി

ദുബായിൽ ചികിത്സ കഴിഞ്ഞ് സഞ്ജയ് ദത്ത് മുംബൈയിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ തരാം തൻറെ പുതിയ ചിത്രമായ കെ‌ജി‌എഫ് ചാപ്റ്റർ 2 ൻറെ ഷൂട്ടിങ്ങിനായി സെറ്റിൽ തിരിച്ചെത്തി. സെറ്റിൽ തിരിച്ചെത്തിയ താരം ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. പുതിയ ലുക്കിൽ എത്തിയ താരത്തിൻറെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കെ‌ജി‌എഫ് ചാപ്റ്റർ 2 ൻറെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിൽ സഞ്ജയ് ദത്ത് അധീര എന്ന കഥാപാത്രമായി എത്തുന്നു എന്നതാണ്. കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങി. ഈ വർഷം ഓഗസ്റ്റിൽ സഞ്ജയ് ദത്തിന് സ്റ്റേജ് 4 കാൻസർ രോഗനിർണയത്തിന് ശേഷം, ചില വൈദ്യചികിത്സയ്ക്കായി ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് താരം ആരാധകരെ അറിയിസിച്ചിരുന്നു. മഹേഷ് ഭട്ടിന്റെ സഡക് 2 ലാണ് സഞ്ജയ് ദത്ത് അവസാനമായി അഭിനയിച്ചത്, അതിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, ജിഷു സെൻഗുപ്ത, പൂജ ഭട്ട് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!