ഹണിമൂൺ ദിനങ്ങളെ രതി ലഹരികളുടെ നാളുകളാക്കി മാറ്റുക

ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്.

അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും. എഴുപത്തിയഞ്ചു ശതമാനം ദമ്പതികൾക്കും പ്രകൃത്യാ ഉള്ള ലൈംഗികതൃഷ്ണകൾ ഹണിമൂൺ ദിനങ്ങളെ രതി ലഹരികളുടെ നാളുകളാക്കി മാറ്റും. എന്നാൽ ബാക്കി ഇരുപത്തിയഞ്ചു ശതമാനം പേർക്കും ഹണിമൂൺ കാലം ശ്രദ്ധാപൂർവമുള്ള സമീപനങ്ങളിലൂടെ മാത്രമേ മധുരതരമാക്കി മാറ്റാനാകൂ. അതിനാൽ ഹണിമൂണിന്റെ ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!