മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്

തൻറെ അഭിപ്രായങ്ങൾ എന്നും തുറന്നുപറയുന്നതിൽ മുൻപന്തിയിൽ ഉള്ള ആളാണ് ഹരീഷ് പേരടി. ഓരോ വിഷയത്തിലും അദ്ദേഹം തൻറെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന അദ്ദേഹം ഇപ്പോൾ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെയാൻ സംസാരിച്ചിരക്കുന്നത്. ഇപ്പോൾ മലയാള സിനിമയിൽ ഉയർന്ന വിവാദങ്ങളിൽ മുതിര്ന്ന താരങ്ങളായ ഇവർ മൗനം പാലിക്കുന്നതിനെതിരെയാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് . ഏതൊരു പ്രശ്‌നത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം പഠിക്കേണ്ടതാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്:

ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്…ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം..അത് നമ്മള്‍ കണ്ടൂ പഠിക്കേണ്ടതാണ്…മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു…എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു…പുതുതായി തുടങ്ങിയ ശ്രീനാരയാണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാല്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ പറ്റും…

Leave a Reply

Your email address will not be published. Required fields are marked *