കുമ്പളങ്ങി നൈറ്റ്സിലെ സിമി മോള് ആയി വന്ന് പ്രേക്ഷക മനസ്സുകൾ കീഴടക്കിയിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. ഒരു ഡാന്‍സ് വീഡിയോയുമായി എത്തി ഗ്രേസ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോൾ തനിക്ക് ലഭിച്ച ആദ്യ പുരസ്കാരത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിക്കുകയും പ്രേക്ഷകരോട് നന്ദി പറയുകയുമാണ് നടി.
‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം ആയിരുന്നു ഇന്നലെ. എനിക്ക് ആദ്യമായി കിട്ടിയ അംഗീകാരം ‘മികച്ച സ്വഭാവനടി’. അവാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ എന്റെ കിളിപോയി, പിന്നെ ഞാന്‍ എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഓര്‍മയില്ല. ജീവിതത്തില്‍ വളരെ അപൂര്‍വം ആയി സംഭവിക്കുന്ന ഒന്നാണിത് എനിക്ക്.കാരണം ഇത് ഒരു നടിയെന്ന നിലയില്‍ എനിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരം ആണ്.
നീയൊരു നടിയാകില്ല എന്ന് പറഞ്ഞു എന്നെ തളര്‍ത്താന്‍ നോക്കിയ എല്ലാവര്ക്കും ഒരായിരം നന്ദി, കാരണം നിങ്ങള്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ന് ഈ അംഗീകാരം എന്റെ വീട്ടില്‍ ഇരിക്കില്ലായിരുന്നു. എനിക്ക് വോട്ടു ചെയ്ത എല്ലാവര്ക്കും നന്ദി. Thank you movie street. ഈ കഥാപാത്രങ്ങള്‍ എന്നെ വിശ്വസിച്ചു ഏല്പിച്ചവര്ക്കും നന്ദി’.