കാളിദാസ് ജയറാം-ജയരാജ് ചിത്രം ബാക്ക് പാക്കേഴ്‌സിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും

കാളിദാസ് ജയറാം നായകനാകുന്ന ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ചിത്രത്തിലെ ആദ്യ ഗാനം നാളെ രാവിലെ 9 മണിക്ക് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും, ,മഞ്ജു വാര്യരും അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴി റിലീസ് ചെയ്യും. രോഗത്തിനടിമപ്പെട്ട് മരണം കാത്തു കിടക്കുന്ന രോഗിയായാണ് കാളിദാസ് അഭിനയിക്കുന്നത്.

കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ്‌ പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡോ സുരേഷ്‌കുമാര്‍ മുട്ടത്ത്, അഡ്വ. കെ ബാലചന്ദ്രന്‍ നിലമ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *