കീർത്തി സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു തന്റെ വരാനിരിക്കുന്ന ചിത്രമായ സർക്കാരു വാരി പാട്ടയിൽ നായികയായി അഭിനയിക്കാൻ സ്വാഗതം ചെയ്തു. ഇന്ന് 28-ാം ജന്മദിനം ആഘോഷിക്കുകയാണ് കീർത്തി സുരേഷ്. ജന്മദിന സമ്മാനായിട്ടാണ് മഹേഷ് ബാബു ഇക്കാര്യം അറിയിച്ചത്. മഹേഷ് ബാബു തന്റെ ഏറ്റവും പുതിയ പോസ്റ്റിൽ കീർത്തി സുരേഷിനെ ആശംസിക്കുകയും അവരെ സിനിമയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
അച്ഛൻ കൃഷ്ണയുടെ ജന്മദിനത്തിൽ (മെയ് 31) മഹേഷ് ബാബു തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടൈറ്റിലും അനൗൺസ് ചെയ്തിരുന്നു.ഇത് സോഷ്യൽ മീഡിയയിൽ വൻ വിജയമായി മാറിയിരുന്നു. മഹേഷ് ബാബു ഈ ചിത്രത്തിലെ ഒരു പണയ ബ്രോക്കറുടെയും ബാങ്ക് ഉദ്യോഗസ്ഥന്റെയും ഇരട്ട വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നിർമ്മാതാക്കൾ ആരംഭിച്ചു കഴിഞ്ഞു.
പരശുരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ യുഎസിൽ ചിത്രീകരിക്കാൻ സാധ്യതയുണ്ട്. ഈ വർഷാവസാനത്തോടെ മിനിമം ക്രൂവിനൊപ്പം ചിത്രീകരണം ആരംഭിക്കും. സംഗീതസംവിധായകൻ എസ് എസ് തമൻ, ഛായാഗ്രാഹകൻ പി എസ് വിനോദ്, പത്രാധിപർ മാർത്തണ്ട് കെ വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഉള്ളത് .