കീർത്തിക്ക് ജന്മദിന ആശംസകൾ നേർന്ന് രംഗ് ദേയിലെ പുതിയ പോസ്റ്റർ

നിതിൻ, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രംഗ് ദേ’. നിതിന്റെ 29മത്തെ ചിത്രമാണിത്. ചിത്രത്തിൽ അനു എന്ന കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്.

പി സി ശ്രീറാം ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. സൂര്യദേവര നാഗ വാംസി ആണ് ചിത്രത്തിന്റെ നിർമ്മാണം. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കീർത്തിക്ക് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *