സ്ത്രീകളിൽ ലൈംഗികവികാരതീക്ഷ്ണതയിൽ യോനിയിൽ നനവുണ്ടാകും. യോനീദളങ്ങൾ വികസിക്കുകയും ഭഗശിശ്നികയ്ക്കു തടിപ്പുണ്ടാവുകയും അവ വികസിക്കുകയും ഉദ്ധാരണത്തിനു സമാനമായ അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ചിലപ്പോൾ യോനീദളങ്ങൾ കറുക്കുകയും ചെയ്യും. വികാരതീവ്രതയിൽ സ്തനങ്ങൾ അൽപം വികസിക്കുകയും സ്തനഞെട്ടുകൾ പുറത്തേക്കു തള്ളി വരികയും ചെയ്യും.
ഏതെങ്കിലും തരത്തിലുള്ള ഉദ്ദീപനത്തിലൂടെയാണ് പുരുഷനിൽ ലൈംഗികപ്രക്രിയ ആരംഭിക്കുക. അവളുടെ ശരീരം, ഗന്ധം, സ്പർശം എന്നിവ അവനെ ഉണർത്തും. മനുഷ്യലൈഗികപ്രതികരണങ്ങളിൽ പുരുഷനിൽ ആദ്യം പ്രത്യക്ഷപ്പെടുന്നതു ലിംഗത്തിന്റെ ഉദ്ധാരണമാണ്. ലൈംഗികഉണർവിനെത്തുടർന്നു പുരുഷനിൽ വൃഷണസഞ്ചി ചുരുങ്ങുകയും അതിലെ ചർമത്തിനു കട്ടികൂടുകയും ചെയ്യും. പുരുഷനിലെ ലൈംഗിക ഉണർവ് അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ ലിംഗാഗ്രത്തിലെ ഗ്രന്ഥിയിൽ നിന്നും ഏതാനും തുള്ളി സ്രവം ഉത്പാദിപ്പിക്കപ്പെടും. തുടർന്നു ലിംഗം യോനിയിലേക്കു പ്രവേശിച്ചുള്ള ചലനങ്ങളെത്തുടർന്ന് അവനിൽ രതിമൂർഛ സംഭവിക്കും.