ഗര്‍ഭനിരോധന സ്ത്രീകൾ ഉപയോഗിക്കുമ്പോൾ

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്. പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസര്‍ജനാവയവമല്ല.ഗര്‍ഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴല്‍ തന്നെയാണീ അവയവം പ്രസവം, ലൈംഗികബന്ധം, ആര്‍ത്തവം എന്നിവ യോനിയിലൂടെ നടക്കുന്ന ശാരീരിക പ്രക്രിയകളാണ്. ശരിയായ ഗര്‍ഭനിരോധന മാര്‍ഗം തെരഞ്ഞെടുക്കുക എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. ഉറയാണ് എല്ലാവരും ഉപയോഹഗിക്കുന്നത്. എന്നാല്‍ യോനിയില്‍ ഗര്‍ഭനിരോധന ഉപാധികള്‍ കടത്തിവയ്ക്കുന്നവരും ഉണ്ട്. ഇങ്ങനെ ഉപയോഗിക്കുമ്ബോള്‍ പുരുഷന്മാര്‍ ഉറ ഉപയോഗിക്കേണ്ട കാര്യമില്ല.

ഇതിനായി സ്ത്രീകളുടെ ഗര്‍ഭനിരോധന ഉറ, ഡയഫ്രം, ക്യാപ്, വജൈനല്‍ റിംഗ് എന്നിവയിലേതെങ്കിലും പരിഗണിക്കാവുന്നതാണ്. ഇത് വെയ്ക്കുമ്ബോള്‍ സ്ത്രീകള്‍ക്ക് അസ്വസ്ഥതയില്ലെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. ദീര്‍ഘകാല ഉപാധികളാണ് നിങ്ങള്‍ നോക്കുന്നതെങ്കിലും, ഡോക്ടര്‍ നിങ്ങളുടെ യോനിയിലൂടെ ഗര്‍ഭാശയത്തിലേക്ക് ഗര്‍ഭനിരോധന ഉപാധി കടത്തിവയ്ക്കുന്നതില്‍ പ്രശ്നമില്ല. പിന്‍വലിക്കല്‍ രീതി,ഗര്‍ഭസാധ്യതയുള്ള ദിവസങ്ങള്‍ ഒഴിവാക്കല്‍ , ബീജനാശിനികള്‍, സ്പോഞ്ച്, കഴിക്കാനുള്ള ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭനിരോധന കുത്തിവയ്പ് എന്നിങ്ങനെ നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!