ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ചെയ്യും. പൃഥ്വിരാജ് നാളെ ഫേസ്ബുക്കിലൂടെയാണ് ആദ്യ പോസ്റ്റർ പുറത്തുവിടുക. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.