ഇന്ന് ജ്യോതിക ജന്മദിനം

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ജ്യോതിക എന്ന് അറിയപ്പെടൂന്ന ജ്യോതിക സദൻ ശരവണൻ . പ്രധാനമായും തമിഴിലും ചില ഹിന്ദി, തെലുങ്ക് ഭാഷകളിലും ജ്യോതിക അഭിനയിച്ചിട്ടൂണ്ട്. 2006 ൽ തമിഴിലെ പ്രധാന നടനായ സൂര്യ ശിവകുമാർ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് സജീവമല്ലാതായി.ചലച്ചിത്രനടി നഗ്മ സഹോദരിയാണ്. പിന്നീട് 36 വയധിനിലെ(2015) എന്ന ചിത്രത്തിലൂടെ അവർ തിരിച്ചുവരവ് നടത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് ശക്തമായ അവലോകനങ്ങൾ ലഭിച്ചു. മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് – സൗത്ത് ഈ ചിത്രത്തിന് ലഭിച്ചു. പിന്നീട് മഗലിർ മട്ടം (2017), നാച്ചിയാർ (2018), കാട്രിൻ മൊഴി (2018), രാച്ചാസി (2019), പൊൻമഗൽ വന്ധാൽ (2020) തുടങ്ങിയ വനിതാ കേന്ദ്രീകൃത സിനിമകളിൽ അഭിനയിച്ചു. മണിരത്നത്തിന്റെ മൾട്ടി സ്റ്റാറായ ചെക്ക ചിവന്ത വാനം (2018) എന്ന ചിത്രത്തിലും അഭിനയിച്ചു.

മൂന്ന് ഫിലിംഫെയർ അവാർഡുകൾ, മൂന്ന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, നാല് ദിനകരൻ അവാർഡുകൾ, അന്താരാഷ്ട്ര തമിഴ് ഫിലിം അവാർഡുകൾ, മറ്റ് അവാർഡുകൾ, നോമിനേഷനുകൾ എന്നിവ അവർ നേടി.

ചലച്ചിത്രനിർമാതാവായ ചന്ദർ സദന ആണ് പിതാവ്.പഞ്ചാബിയായജ്യോതിക സ്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ചത് മുംബൈയിൽ നിന്നാണ്. 2006ൽ സൂര്യമായുള്ള വിവാഹം കഴിഞ്ഞു. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും(ജനനം: ഓഗസ്ത് 10, 2007) ദേവ് എന്നു പേരുള്ള മകനുമുണ്ട്(ജനനം ജൂൺ 7, 2010).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!