ബ്രീട്ടിഷ് അക്കാദമി ഫിലിം അവാര്‍ഡ്സില്‍ ഏഴ് പുരസ്കാരങ്ങളുമായി 1917 . സാം മെന്‍ഡിസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച സിനിമ, ഔട്ട്സ്റ്റാന്‍ഡിംഗ് ബ്രീട്ടിഷ് ഫിലിം, മികച്ച സംവിധായകന്, മികച്ച ഛായാഗ്രാഹകന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, സൗണ്ട്, ബെസ്റ്റ് സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട്സ് എന്നീ വിഭാഗങ്ങളിൽ പുരസ്കാരം ലഭിച്ചു.
ഇത്തവണത്തെ ഓസ്കറില് 10 നോമിനേഷനുകളാണ് 1917ന് ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. ദ ഐറിഷ് മെന്‍, ജോക്കര്‍, വണ്‍സ് അപോണ് എ ടൈം ഇന്‍ ഹോളിവുഡ്, പാരസൈറ്റ് എന്നീ സിനിമകളെ പിന്തളളിയാണ് മികച്ച ചിത്രമായി 1917 തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച നടനായി ജോക്കറിലെ പ്രകടനത്തിന് വൊക്വിന്‍ ഫീനിക്സിനും നടിയായി റെനി സെല്‍വെഗറിനും (ജുഡി) പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച സ്വഭാവ നടി ലോറ ഡെര്നും (മാര്യേജ് സ്റ്റോറി), സ്വഭാവ നടന് ബ്രാഡ് പിറ്റുമാണ്(വണ്‍സ് അപോണ് എ ടൈം ഇന്‍ ഹോളിവുഡ്). മികച്ച സംവിധായകനുളള പുരസ്കാരം 1917ലൂടെ സാം മെന്‍ഡിസിനും ലഭിച്ചു.
മറ്റ് പുരസ്കാരങ്ങള്‍ ഇങ്ങനെ
റൈസിങ് സ്റ്റാര്‍ അവാര്‍ഡ്: മൈക്കല്‍ വാര്‍ഡ്
ഔട്ട്സ്റ്റാന്‍ഡിംഗ് ഡിബെറ്റ് ബൈ ബ്രീട്ടീഷ് റൈറ്റര്‍, ഡയറക്ടര്‍, പ്രൊഡ്യൂസര്‍
: മാര്‍ക്ക് ജെന്ക്വിന്, കെയ്റ്റ് ബിയേര്‍സ്,ലിന് വെയിറ്റ് (ബെയ്റ്റ്)
അന്യഭാഷ ചിത്രത്തിനുളള പുരസ്കാരം! പാരസൈറ്റ്
ഡോക്യൂമെന്ററി: ഫോര്‍ സമ
ആനിമേറ്റഡ് ഫിലിം: ക്ലൗസ്
ഒറിജിനല്‍ സ്ക്രീന്‍പ്ലേ: ഹന് ജിന്‍ വൊന്, ബോങ് ജൂന്‍ ഹോ (പാരസൈറ്റ്)
അഡാപ്റ്റഡ് സ്ക്രീന്പ്ലെ: ടൈക്ക വെയ്റ്റിറ്റി (ജോജോ റാബിറ്റ്)
ഒറിജിനല്‍ സ്കോര്‍: ഹില്‍ദുര്‍ ഗുഡ്നാഡോട്ടിര് (ജോക്കര്‍)
ഛായാഗ്രഹണം: റോജര്‍ ഡെക്കിന്സ് (1917)
കോസ്റ്റ്യും ഡിസൈന്‍: ജാക്വിലിന് ഡുറെന്ഡ് (ലിറ്റില്‍ വുമെന്)
എഡിറ്റിങ്: ആന്‍ഡ്രൂ ബക്ക്ലെന്ഡ്,മൈക്കല്‍ മക്ക്കസ്കെര് (ലീ മാന്‍സ് 66)
പ്രൊഡക്ഷന്‍ ഡിസൈന്‍- ലീ സാന്‍ഡല്‍സ് (1917)
മേക്കപ്പ് ആന്‍ഡ് ഹെയര്‍: വിവിയന്‍ ബക്കര്‍, കസു ഹിറോ, ആനി മോര്ഗന് (ബോംബ് ഷെല്‍)
സൗണ്ട്: സ്കോട്ട് മിലന്, ഒളിവര്‍ ടാര്നീ,റേച്ചല്‍ ടേറ്റ്, മാര്‍ക്ക് ടെയ്ലര്, സ്റ്റിയൂവര്‍ട്ട് വില്‍സണ്‍ (1917)
ബെസ്റ്റ് സ്പെഷ്യല്‍ വിഷ്വല്‍ എഫക്ടസ്- 1917 ടീം
ബെസ്റ്റ് കാസ്റ്റിങ്- ഷയന മാര്‍ക്കോവിറ്റ്സ് (ജോക്കര്‍)