ലൈംഗിക ബന്ധത്തിനിടയില്‍ വലിഞ്ഞു മുറുകുന്ന ഞരമ്ബുകളും പേശികളും ഉന്മാദത്തോളമെത്തുന്ന അനിര്‍വചനീയമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന അവസ്ഥയാണ് രതി മൂര്‍ച്ഛ. പലപ്പോഴും സ്ത്രീകള്‍ക്ക് സങ്കോചം കൊണ്ടും അറിവില്ലായ്മ കൊണ്ടും ഇത് ആസ്വദിക്കുവാന്‍ കഴിയാതെ പോകുന്നു. ഇണയുടെ സംതൃപ്തിക്ക് പ്രാധാന്യം കൊടുക്കുവാന്‍ പുരുഷന് തയ്യാറാകാതെയുള്ള പതിവും ഉണ്ട്. ശരിയായ ആശയ വിനിമയമുള്ള ഇണകളില്‍ മാത്രമേ ഹൃദ്യമായ രതി മൂര്‍ച്ഛാനുഭവം ഉണ്ടാവുകയുള്ളൂ.
തുടര്‍ച്ചയായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍. എന്നാല്‍ പുരുഷനാകട്ടെ കൂടുതല്‍ ഇടവേളകള്‍ ആവശ്യമാണ്. ഇണകള്‍ക്ക് ഒരേ സമയം രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുക എന്നത് ഒരു സങ്കല്‍പ്പം മാത്രമാണ്. ഇണയെ രതി മൂര്‍ച്ഛയിലേക്കെത്തിക്കാന്‍ ശ്രദ്ധിക്കുകയും കൂടുതല്‍ പരിഗണന പരസ്പരം കൊടുക്കുകയും ചെയ്താല്‍ മാത്രമേ രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയൂ. രതി മൂര്‍ച്ഛയ്ക്കു ശേഷം കൂടുതല്‍ ലാളന ലഭിക്കണമെന്ന് സ്ത്രീ സ്വാഭാവികമായും ആഗ്രഹിക്കും. അതു നല്‍കേണ്ടത് പുരുഷന്റെ ബാദ്ധ്യതയാണ്. 30 മുതല്‍ 40 ശതമാനം പുരുഷന്മാര് മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട്.