വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ വിവാഹത്തിന് അതിഥികളായി താരരാജക്കന്‍മാര്‍

മലയാള സിനിമയിലിപ്പോള്‍ മൂന്ന് പേരുടെ വിവാഹമായിരുന്നു ഞായറാഴ്ച നടന്നത്. നവദമ്പതികള്‍ക്ക് ആശംസ നേരാനായി താരങ്ങള്‍ എത്തിയപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകർ കണ്ടുകഴിഞ്ഞു. ബാലതാരമായെത്തി പിന്നീട് തിരക്കഥാകൃത്തും നായകനുമായി മാറിയ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ വിവാഹവും കഴിഞ്ഞ ദിവസമായിരുന്നു. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയെയായിരുന്നു വധു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെയായാണ് കലൂരില്‍ വെച്ച് വിരുന്ന് നടത്തിയത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. മമ്മൂട്ടി , മോഹന്‍ലാല്‍, വിജയരാഘവന്‍, നമിത പ്രമോദ്, അനു സിത്താര, നാദിര്‍ഷ, ദിലീപ് തുടങ്ങിയവർ വിരുന്നില്‍ പങ്കെടുക്കാനായി എത്തി. വിഷ്ണുവിന്റെ ആത്മമിത്രങ്ങളായ ധര്‍മ്മജനും ബിബിനും വിരുന്നിന് വന്നിരുന്നു. മൈക്കുമായി എല്ലാവര്‍ക്കും മുന്നിലേക്കെത്തിയത് ധര്‍മ്മജനായിരുന്നു.

എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലൂടെ വിഷ്ണു തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടു. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയതും വിഷ്ണു ആയിരുന്നു. അഭിനയം മാത്രമല്ല എഴുത്തിലും കഴിവുണ്ടെന്ന് തെളിയിച്ചാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ മുന്നേറുന്നത്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച താരത്തിന് ആശംസ നേർന്ന് ആരാധകരും രംഗത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!