സി യു സൂൺ ദീപാവലി റിലീസ് ആയി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും  

ഫഹദിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് “സി യു സൂൺ”. കോവിഡ് നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ട് ഐ ഫോണിൽ ഷൂട്ട്‌ ചെയ്ത ആദ്യ മലയാള ചിത്രമാണിത്.റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം ദീപാവലി റിലീസ് ആയി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തു. സൂഫിയും സുജാതയും എന്ന ചിത്രത്തിന് ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!