നിത്യ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ എന്നിവരുടെ വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ നിന്നിലാ നിന്നിലായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടു. അനി ശശി സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് ഡ്രാമയാകുമെന്ന് പ്രതീക്ഷിക്കുന്നു. അശോക് സെൽവൻ ഈ സിനിമയിൽ വണ്ണമുള്ള പാചകക്കാരനായി അഭിനയിക്കുന്നുവെന്ന അഭ്യൂഹമുണ്ട്.
മൂന്ന് പേരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. നിത്യ മേനോൻ ഒരു ബഹുമുഖ വ്യക്തിയാണ്, ഒപ്പം അവരുടെ ആലാപന വൈദഗ്ദ്ധ്യം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത്, ഒരു കൂട്ടം കഴിവുള്ള സംഗീതജ്ഞരുമായി കൈകോർത്ത് അവർ രണ്ട് പാട്ടുകൾ എഴുതി ആലപിച്ചിരുന്നു. പാട്ടുകൾ വലിയ ഹിറ്റ് ആവുകയും ചെയ്തിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ബ്രീത് ഇൻ ടു ദി ഷാഡോസ് ആണ് താരത്തിൻറെ റിലീസ് ചെയ്ത ഏറ്റവും പുതിയ സീരിസ്. രാജേഷ് മുരുകേശൻ ആണ് നിന്നിലാ നിന്നിലായുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. നിന്നില നിന്നിലയുടെ കഥ യുകെയിലാണ് ഒരുക്കിയിരിക്കുന്നത്.