നടി ശാന്തി കൃഷ്ണയുടെ അച്ഛൻ അന്തരിച്ചു

നടി ശാന്തി കൃഷ്ണയുടെ അച്ഛൻ ആർ. കൃഷ്ണൻ അന്തരിച്ചു. 92 വയസായിരുന്നു. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ആരോഗ്യം വഷളാവുകയും ചെയ്തു.

ഇന്ന് രവിലെ ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാകും അന്ത്യ കർമ്മങ്ങൾ നടത്തുക. കെ.ശാരദയാണ് ഭാര്യ. സംവിധായകൻ സുരേഷ് കൃഷ്ണ മൂത്ത മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!